നടി പ്രയാഗ മാർട്ടിന്റെ ഹെയർ മേക്ക് ഓവർ സംസാരങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ നിറയെ.തിരിച്ചറിയാന്‍ പോലും വിഷമമായ ഒരു മേയ്ക്കോവറിലായിരുന്നു നടി മുടി കളർ ചെയ്തിരുന്നത്.എന്നാൽ മേക്ക് ഓവറിനെക്കുറിച്ചുള്ള താരത്തിന്റെ മറുപടി വളരെ രസകരമാണ്.ഈ മേക്ക് ഓവർ താൻ ഉദ്ദേശിച്ചതല്ലെന്നും ഒരു അബദ്ധം പറ്റിയതാണെന്നുമാണ് പ്രയാഗ പറയുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പ്രസ്മീറ്റിനിടയിലാണ് താരം തന്റെ പുതിയ ലുക്കിനെ കുറിച്ച് തുറന്ന് പറഞ്ഞത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അംബസിഡറാണ് പ്രയാഗ.
സി.സി.എല്ലിന് വേണ്ടിയല്ല മേക്ക് ഓവർ നടത്തിയത്. മേക്ക് ഓവർ നടത്തണമെന്ന് പോലും ഉദ്ദേശിച്ചിരുന്നില്ല. മുടി കളർ ചെയ്യാൻ പോയപ്പോൾ അബദ്ധം പറ്റിയതാണ്. ഈ കളറല്ല ഞാൻ ഉദ്ദേശിച്ചിരുന്നത്. കളർ ചെയ്തുവന്നപ്പോൾ ഇങ്ങനെ ആയിപ്പോയതാണ്. അല്ലാതെ മനഃപ്പൂർവം ലുക്ക് മാറ്റിയതല്ല സിനിമയിൽ നിന്ന് തത്ക്കാലം കുറച്ചുകാലത്തേക്ക് അവധിയെടുക്കുകയാണ്.
വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അവധിയെടുക്കുന്നത്. ഇപ്പോൾ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട്തന്നെ ഏത് ലുക്കായാലും കുഴപ്പമില്ല. പ്രയാഗ പറഞ്ഞു

