International News

കെട്ടിട അവശിഷ്ടങ്ങൾക്കിട‌യിൽ അനിയനെ പൊതിഞ്ഞ 7 വയസ്സുകാരി;പ്രശംസിച്ച് ഡബ്ള്യു എച്ച് ഒ മേധാവിയും

ഭൂകമ്പം നാശം വിതച്ച സിറിയയിൽ തകർന്ന കെട്ടിങ്ങൾക്കടിയിൽ അനുജനെ തന്റെ കുഞ്ഞു കൈ കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുന്ന പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.17 മണിക്കൂറുകളോളമാണ് ആ പെൺകുട്ടി സഹോദരനെ സംരക്ഷിച്ചുകൊണ്ട് ഉറങ്ങാതെ കിടന്നത്. ഇപ്പോൾ ഈ പെണ്‍കുട്ടിയെ പ്രശംസിച്ചിരിക്കുകയാണ് ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ധീരയായ ഈ പെണ്‍കുട്ടിയോട് ആരാധന തോന്നുന്നു’, എന്നാണ് ഗെബ്രിയേസസ് ട്വിറ്ററില്‍ കുറിച്ചത്.കഴിഞ്ഞ ദിവസം യുഎൻ പ്രതിനിധി മുഹമ്മദ് സഫയും ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു.ഈ ചിത്രം പങ്കുവെച്ചു കൊണ്ട് താൻ പങ്കുവെക്കുന്നതും ഈ പ്രതീക്ഷയെ കുറിച്ചാണെന്ന് മുഹമ്മദ് സഫ പറയുന്നു. ഒരുപക്ഷേ ഈ കുട്ടി മരിച്ചിരുന്നെങ്കിലും പലരും ഈ ചിത്രം ശ്രദ്ധിക്കുമായിരുന്നു. എന്നാൽ, എല്ലാം തകർത്ത ദുരന്തങ്ങൾക്കിടയിലും പ്രതീക്ഷ മങ്ങാത്ത ഇത്തരം കാഴ്ച്ചകൾ പങ്കുവെക്കൂവെന്നാണ് സഫ കുറിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!