പെരിയാർ നീന്തി കടന്ന ആസിമിനെ ആദരിച്ച്ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ.സുപ്രീം കോർട്ടിൽ നിലവിലുള്ള സ്കൂൾ അപ്ഗ്രഡേഷൻ കേസിൽ നിയമസഹായങ്ങൾ ചെയ്ത് മുന്നോട്ട് പോകാൻ ഒപ്പമുണ്ടാകുമെന്നുമിവർ അറിയിച്ചു.വെളിമണ്ണ ഗവണ്മെന്റ് എൽ പി യു പി സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്താനുള്ള കേസ് ആണ് സുപ്രീം കോടതിയുടെ പരിഗണയിൽ ഉള്ളത്. വിദ്യ അഭ്യസിക്കാനുള്ള പൗരന്റെ അവകാശ നിഷേധത്തിനെതിരെയും ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ പ്രധിഷേധം അറിയിച്ചു. ആദരിക്കൽ ചടങ്ങിൽ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ സ്റ്റേറ്റ് ചെയർമാൻ അർഷാദ് കെ അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബ്‌ദുൽ ജബ്ബാർ സ്വാഗതവും ജില്ലാ മെമ്പർ മൻസൂർ നന്ദിയും പറഞ്ഞു. സോഫിയ (സ്റ്റേറ്റ് പ്രസിഡന്റ് വുമൺസ് വിങ് )കുഞ്ഞു BT (സ്റ്റേറ്റ് സെക്രട്ടറി)
എന്നിവരും പങ്കെടുത്തു
പെരിയാർ നീന്തി കടന്ന ആസിമിനെ ആദരിച്ചു

