information News

അറിയിപ്പുകൾ

താത്ക്കാലിക നിയമനം
സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട് – 1, ഐ.ടി മാനേജർ – 1, പ്രോജക്ട് മാനേജ്മന്റ് കൺസൾട്ടന്റ് – 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾക്ക് www.dslr.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18.

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ്
തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചവർക്ക് മാത്രമാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ച സർട്ടിഫിക്കറ്റുമായി ഫെബ്രുവരി 16ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

34-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് നാളെ തുടക്കം
മുപ്പത്തിനാലാമത് കേരള ശാസ്ത്ര കോൺഗ്രസ്സിന് നാളെ തിരുവനന്തപുരത്ത് തുടക്കം. രാവിലെ 9.30ന് പ്രധാനവേദിയായ മാർ ഇവാനിയോസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കായി ശാസ്ത്രവും സാങ്കേതികതയും നൂതനാശയങ്ങളും എന്ന പ്രമേയം ആസ്പദമാക്കി നടക്കുന്ന ശാസ്ത്ര കോൺഗ്രസ്സിൽ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ പ്രൊഫസർ കോൺസ്റ്റാന്റിൻ സെർഗീവിച്ച് നോവോസെലോവ് പ്രത്യേക പ്രഭാഷണം നടത്തും.
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫസർ കെ.പി.സുധീർ അധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങിൽ കേരള സർക്കാരിന്റെ ശാസ്ത്ര ഉപദേശകനായ എം.സി.ദത്തൻ, മലങ്കര സിറിയൻ കാത്തലിക് ചർച്ച് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ശാസ്ത്ര കോൺഗ്രസ് ജനറൽ കൺവീനർ ഡോ. എസ്. പ്രദീപ് കുമാർ, നാറ്റ് പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു എന്നിവർ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ യുവശാസ്ത്രജ്ഞർക്കുള്ള സ്വർണ്ണമെഡലും ശാസ്ത്രസാഹിത്യ പുരസ്‌കാരങ്ങളും നേടിയവർക്കുള്ള സമ്മാനവിതരണം ചടങ്ങിൽ നടക്കും. ഡോ.എസ്. വാസുദേവ് പുരസ്‌കാര പ്രഖ്യാപനവുമുണ്ടാകും.
ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണപരമ്പരയിൽ പ്രഫ. നോവോസെലോവിനെ കൂടാതെ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ,് ആസൂത്രണ ബോർഡ് വൈസ്‌ചെയർമാൻ പ്രൊഫസർ വി.കെ.രാമചന്ദ്രൻ എന്നിവരും സംസാരിക്കും.
ഫെബ്രുവരി 10 മുതൽ 12 വരെ നടക്കുന്ന കോൺഗ്രസ്സിൽ ശാസ്ത്രവിദ്യാർത്ഥികളും ഗവേഷകരും 140 പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടാതെ 162 പോസ്റ്ററുകളുടെ പ്രദർശനവുമുണ്ടാകും.
പ്രമുഖശാസ്ത്രജ്ഞരെ അനുസ്മരിക്കുന്ന പ്രഭാഷണപരമ്പരയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് മുൻ ഡയറക്ടർ ഡോ. പി. ശ്രീകുമാർ, മുൻ ആസൂത്രണബോർഡ് അംഗം ഡോ.കെ.എൻ.ഹരിലാൽ, എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ സാബുതോമസ്, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ഡോ. എം. സഞ്ജപ്പ, ഹൈദരാബാദ് സ്ട്രക്ചറൽ ബയോളജി ഗ്രൂപ്പ് ലീഡർ ഡോ. ആർ. ശങ്കരനാരായണൻ എന്നിവർ സംസാരിക്കും.
ബാലശാസ്ത്രകോൺഗ്രസ്സ് 12 ന് രാവിലെ 10 മുതൽ ഒരു മണിവരെ നടക്കും. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കേരളത്തിൽ നിന്ന് വിജയിച്ച കുട്ടികളുടെ പ്രോജക്ട് അവതരണമാണ് ഈ സമയത്ത് നടക്കുക.
ഈ വർഷത്തെ കേരള ശാസ്ത്രകോൺഗ്രസ്സിൽ പങ്കെടക്കുന്ന 614 ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ശാസ്ത്രജ്ഞരുമായി സംവദിക്കാനും വേദിയൊരുക്കിയിട്ടുണ്ട്. 12 നാണ് സംവാദം.
ഭിന്നശേഷിയുള്ള കുട്ടികൾക്കിടയിൽ ശാസ്താഭിരുചി വളർത്താനുള്ള Scientia എന്ന പദ്ധതിയുടെ കീഴിൽ പരിശീലനം നേടിയവരുടെ പോസ്റ്റർ പ്രദർശനവും ശാസ്ത്ര കോൺഗ്രസിൽ ഉണ്ടാകും. മാജിക് പ്ലാനെറ്റിലെ ഡിഫറന്റ് ആർട്‌സ് സെന്ററിൽ പരിശീലനം നേടിയ ഭിന്നശേഷിയുള്ള കുട്ടികളുടെ ശാസ്ത്ര പ്രൊജെക്ടുകളാണ് പോസ്റ്ററുകളുടെ രൂപത്തിൽ അവതരിപ്പിക്കുക.

സൗജന്യ തൊഴിൽ മേള
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം(നാഷണൽ കരിയർ സെന്റർ ഫോർ എസ്.സി./എസ്.ടി) പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 23ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. തൈക്കാട് സംഗീത കോളജിനു പുറകുവശത്തുള്ള നാഷണൽ കരിയർ സെന്റർ ഫോർ എസ്.സിഎസ്.ടിയിൽവച്ചാണു പരിപാടി. ഫിനാൻഷ്യൽ അഡൈ്വസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നീ തസ്തികകളിൽ 70 ഓളം ഒഴിവുകളിലേക്കാണ് തൊഴിൽ മേള. 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും 25നും 65നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ https://forms.gle/PvGjd3XrGsYpITiJ7 എന്ന ലിങ്കിൽ രജിസ്റ്റർചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2332113, 8304009409.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!