ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും മരക്കാർ അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്ത്. ഇരു ചിത്രങ്ങളും നോമിനേഷനായുള്ള പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നു. ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലായിരുന്നു മോഹൻലാലിന്റെയും സൂര്യയുടെയും ചിത്രങ്ങൾ ഇടംപിടിച്ചിരുന്നത്. അതേസമയം, ഇന്ത്യൻ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയർ’ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിൽ ഫൈനൽ ഫൈവ് ലിസ്റ്റിലാണ് ഇടം കണ്ടെത്തിയത്. ഈ വിഭാഗത്തിൽ ഫൈനൽ നോമിനേഷനിൽ എത്തുന്ന ആദ്യ ഇന്ത്യൻ നിർമിത ഡോക്യുമെന്ററി ആണ് ഇത്. മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നാണ് ‘റൈറ്റിങ് വിത്ത് ഫയര്‍’ ഒരുക്കിയത്.ഡൽഹിയിൽ നിന്ന് ഏകദേശം 620 കിലോമീറ്റർ അകലെ യുപി– മധ്യപ്രദേശത് അതിരത്തിയിലുള്ള ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് ‘റൈറ്റിങ് വിത്ത് ഫയർ’
ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലായിരുന്നു മോഹൻലാലിന്റെയും സൂര്യയുടെയും ചിത്രങ്ങൾ ഇടംപിടിച്ചിരുന്നത്. ബെസ്റ്റ് പിക്ചർ കാറ്റഗറിയിലേക്ക് 276 ചിത്രങ്ങൾക്കൊപ്പമാണ് മരക്കാറും ജയ് ഭീമും പരിഗണന പട്ടികയിൽ ഇടം നേടിയിരുന്നത്. പത്ത് ചിത്രങ്ങളാണ് ഫൈനൽ ലിസ്റ്റിൽ ഇടം നേടിയത്.