
തെരുവ് വ്യാപാരം നിയന്ത്രിക്കുക,ട്രേഡേഴ്സ് ലൈസെൻസ് ഫീസ് വർധനവ് ഒഴിവാക്കുക കോവിഡ് കാലത്തെ തൊഴിൽ നികുതി ഒഴിവാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച്കേരള സംസ്ഥാന വ്യപാരി വ്യവസായി സമിതി കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപറേഷനിലേക്ക് മാർച്ചും ധർണയും നടത്തി. വ്യപാര വ്യവസായി സമിതി ജില്ലാപ്രസിഡന്റ് അബ്ദുൾ ഗഫൂർ ധർണ്ണ ഉദ്ഘടനം ചെയ്തു.തൃബു ദാസ് സംസാരിച്ചു.കുഞ്ഞുമോൻ ,ഷാഹിദ് ,നവാസ് കോഴിശ്ശേരി ,എൻ സി റഷീദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി ,സിറ്റി സെക്രട്ടറി സി മൊയ്തീൻ കോയ സ്വാഗതവും പ്രസിഡന്റ പി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

