കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് ഗ്രാമിന് 60 രൂപ വർധന രേഖപ്പെടുത്തി.ഇതോടെ പവന് 480 രൂപയും ഉയർന്നു. ഗ്രാമിന് 4,465 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,720 രൂപയും. ഫെബ്രുവരി 08 ന്, ഗ്രാമിന് 4,405 രൂപയായിരുന്നു നിരക്ക്. പവന് 35,240 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,840 ഡോളറാണ് നിലവിലെ നിരക്ക്.
കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർധന
