ഗസ്സ: വടക്കന്‍ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം. ഇസ്രായേലിന്റെ വ്യോമ നിരീക്ഷണ ഹെഡ്ക്വാട്ടേഴ്സിന് നേരെയാണ് ആക്രമണമുണ്ടായത്. ഒക്ടോബര്‍ ഏഴിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഇത്തരമൊരു ആക്രമണമുണ്ടായത്. സാലിഹ് അല്‍ ആറൂരിയുടെയും വിസ്സം അല്‍ തവീലിന്റെയും കൊലക്കുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു. വടക്കന്‍ ഇസ്രായേലില്‍ ആക്രമണ ഭീതി മൂലം ജനങ്ങള്‍ ഒഴിഞ്ഞുപോവുകയാണെന്നാണ് റിപ്പോര്‍ട്ട്