information News

അറിയിപ്പുകൾ

അഗളി സിഎച്ച്സിയിൽ തിങ്കളാഴ്ച മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ

പാലക്കാട് അഗളി സിഎച്ച്സിയിൽ ജനുവരി 10 മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കോവിഡ് ക്ലിനിക്ക് – പൾമണോളജി തുടങ്ങിയ സെപ്ഷ്യാലിറ്റി ഒ.പികളാണ് പുതുതായി ആരംഭിക്കുന്നത്. അട്ടപ്പാടി മേഖലയിൽ സൗകര്യങ്ങളും വിദഗ്ധ ചികിത്സയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഗളി സിഎച്ച്സിയിൽ സ്പെഷ്യാലി ഒ.പികൾ സ്ഥാപിച്ചത്. ഇതോടെ ആ മേഖലയിലുള്ള ഗർഭിണികളെ ചെക്കപ്പിനായി അധിക ദൂരം യാത്ര ചെയ്യാതെ ഈ ഒ.പി സേവനം പ്രയോജനപ്പെടുത്താനാകും. ഇവരുടെ പ്രസവവും തുടർ ചികിത്സയും കോട്ടത്തറ ആശുപത്രിയിലായിരിക്കും നടത്തുക. നിലവിലുള്ള 24 മണിക്കൂർ അത്യാഹിത വിഭാഗവും കിടത്തി ചികിത്സയും മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഗൈനക്കോളജി ഒ.പി പ്രവർത്തിക്കുക. ഗർഭിണികൾക്ക് വേണ്ട ലാബ് പരിശോധനകൾക്കും അന്ന് സൗകര്യം ഉണ്ടാകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ശിശുരോഗ വിഭാഗം ഒ.പി പ്രവർത്തിക്കും. പോസ്റ്റ് കോവിഡ് ക്ലിനിക് – പൾമണോളജി ഒ.പി എല്ലാ ബുധനാഴ്ചയും ഉണ്ടായിരിക്കും. ഈ ഒ.പികളുടെ പ്രവർത്തനത്തിനായി ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധ, ശ്വാസകോശ രോഗ വിദഗ്ധൻ തുടങ്ങിയ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭിക്കുന്നത്.
ചികിത്സയ്ക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 1,00,000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ വരെയും ലഭിക്കും.
പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നൽകുന്നുണ്ട്. ഈ സാമ്പത്തിക വർഷം 15.63 കോടി രൂപ 2,483 ഗുണഭോക്താക്കൾക്കായി ഇതുവരെ വിതരണം ചെയ്തു.
തിരുവനന്തപുരം-350, കൊല്ലം-380, പത്തനംതിട്ട-130, ആലപ്പുഴ-140, കോട്ടയം-77, ഇടുക്കി-2, എറണാകുളം-120, തൃശ്ശൂർ-444, പാലക്കാട്-160, വയനാട്-5, കോഴിക്കോട്-215, കണ്ണൂർ-100, മലപ്പുറം-300, കാസർഗോഡ്-60 എന്നിങ്ങനെയാണ് ഈ സാമ്പത്തിക വർഷം ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്ക്. പദ്ധതിയുടെ വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വിശദാംശങ്ങൾക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

ഡ്രൈവർമാർക്ക് ത്രിദിന പരിശീലനം

സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവയിൽ ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരീശീലനം ജനുവരി 12, 13, 14 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2779200.

‘സത്യമേവ ജയതേ’ മീഡിയ ലിറ്ററസി ദ്വിദിന പരിശീലന പരിപാടിക്ക് നാളെ തുടക്കം

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ചു വിദ്യാർഥികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാംപെയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നാളെയും മറ്റന്നാളുമായി (ജനുവരി 10, 11) കോവളം കെ.ടി.ഡി.സി. സമുദ്രയിൽ നടക്കുന്ന പരിപാടി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
ഡിജിറ്റൽ ലോകത്തുനിന്നുള്ള തെറ്റായ വിവരങ്ങളെ തിരിച്ചറിയൽ, ഫാക്ട് ചെക്കിങ് ടൂളുകൾ തുടങ്ങിയവ സംബന്ധിച്ചു വിദ്യാർഥികളിൽ ബോധവത്കരണം നൽകൽ മുതലായവ ലക്ഷ്യമിട്ടു സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ ഡാറ്റ അനലറ്റിക്‌സ്, ഫാക്ട് ചെക്കിങ്, മീഡിയ റിസേർച്ച് തുടങ്ങിയ വിവിധ വിഷയങ്ങളിൽ മാസ്റ്റർ ട്രെയിനർമാർക്കു പരിശീലനം നൽകും. ഇവർ സംസ്ഥാനത്തെ വിദ്യാർഥികൾക്കും അധ്യാപകർക്കും മീഡിയ ലിറ്ററസിയിൽ തുടർ പരിശീലനം നൽകും.
രാവിലെ 10.30നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മിർ മുഹമ്മദ് അലി, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വി. വിഗ്‌നേശ്വരി, അഡിഷണൽ ഡയറക്ടർ ഡോ. എം. ജ്യോതിരാജ്, ഡാറ്റ ലീഡ്സ് സ്ഥാപകനും സി.ഇ.ഒയുമായ സെയ്ദ് നാസാകത് ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലും വൈകിട്ട് അഞ്ചു വരെ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!