പ്രമുഖ കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചു. 1995ല്‍ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയത് ഈ ചുമതലയിലിരിക്കെയാണ്.