രാജന്റെ ഓര്‍മകള്‍ പങ്കുവെച്ച്‌എന്‍ ഐ ടി യില്‍ രാഗത്തിന് നളെ തുടക്കം.വ്യാഴം വൈകീട്ട് ജില്ല കലക്ടര്‍ സാംബശിവ റാവു പരിപാടി ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി. വിവിധ പരിപാടികളാണ് രാഗത്തിന്റെ ഭാഗമായി നടക്കുന്നത്. രാഗം സാഹിത്യോത്സവം ഐഇങ്കിന്റെ ഭാഗമായി ഡോക്യുമെന്ററികളും ചര്‍ച്ചകളും നടക്കും. പരിപാടിയില്‍ ആനന്ദ് പട്‌വര്‍ധന്‍ പങ്കെടുക്കും. ഇതിന്റെ ഭാഗമായി കാമ്പസില്‍ പോയട്രി സ്ഥാപിച്ചിട്ടുണ്ട് ഇവിടെ കവിയരങ്ങ് എന്ന പരിപാടിയാണ് ആദ്യം നടക്കുന്നത്.
ആദ്യ ദിനം വെള്ളിഎഫ് എസ് നൈറ്റാണ് പ്രധാന പരിപാടി. ഇതില്‍ല കേരളത്തില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ പങ്കെടുക്കും. കൂടാതെ ബോളിവുഡ് ബാന്റ് സനത്തിന്റെ പരിപാടിയും നടക്കും. കൂടാതെ ദഫ്മുട്ട്, കോല്‍ക്കളി, മ്യൂസിക്ക് ഫ്യൂഷന്‍ ഇവന്റ്‌സ്, തുടങ്ങിയ പരിപാടികളും ഉണ്ടാവും. അന്ന് നടക്കുന്ന ഫാഷന്‍ ഷോയില്‍ മാമാങ്കം ഫെയിം പ്രാച്ചി തെയ്‌ലാന്‍ ജഡ്ജിയായി എത്തും. രണ്ടാം ദിവസം പ്രശസ്ത പാട്ടുകാരി ഷല്‍മാലി ഗോല്‍ഗടെ നയിക്കുന്ന മ്യൂസിക്ക് പ്രോഗ്രാമും ഡാന്‍സ് പ്രോഗ്രാമും നടക്കും. മൂന്നാം ദിവസം റിത്വിസ് ബാന്റിന്റെ ഡിജെ നൈറ്റും ഉണ്ടാവും.