ബോളിവുഡ് താരജോഡികളായ വിക്കി കൗശാലിന്റേയും കത്രീന കൈഫിന്റേയും വിവാഹത്തിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യയില്‍ ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം നേടുന്ന താരവിവാഹം കൂടിയാണ് കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹം രാജസ്ഥാനിലെ ജയ്പൂരിൽ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടിൽ വച്ചാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവാഹചടങ്ങുകൾ നടക്കുക. അതിനിടെ വിവാഹത്തിന്റെ സംപ്രേഷണാവകാശം ആമസോൺ പ്രൈം വിഡിയോ സ്വന്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എൺപത് കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹവിഡിയോയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. 2022 തുടക്കത്തിൽ വിവാഹവിഡിയോ റിലീസ് ചെയ്യാനാണ് തീരുമാനം. ഇതിനു മുമ്പ് 2019 ൽ പ്രിയങ്ക ചോപ്ര–നിക്ക് ജൊനാസ് വിവാഹവിഡിയോയുടെ സംപ്രേക്ഷണാവകാശവും വൻ തുകയ്ക്കായിരുന്നു അമേരിക്കൻ ചാനൽ സ്വന്തമാക്കിയത്
ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളത്. ഷാറൂഖ് ഖാനും കബീര്‍ ഖാനുമൊക്കെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.സ്ഥലത്തെ സുരക്ഷയ്ക്കൊപ്പം തന്നെ സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കും.

