ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകള്‍.വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടാതെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു.കഴിഞ്ഞ മാസം എട്ട് മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ടതോടെ ഉടമകള്‍ ഇത് പിന്‍വലിക്കുകയായിരുന്നു.
ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കണ്‍സഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് മിനിമം ആറ് രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധി, ഇന്ധന വില വര്‍ധന തുടങ്ങി വിവിധ കാരണങ്ങളാല്‍ ബസ് സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.