
മുക്കം നഗരസഭയുടെ കുറ്റിപ്പാല പ്രദേശത്ത് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി റിപ്പോർട്ട്. നഗരസഭ സെക്രട്ടറിയും സംഘവും നടത്തിയ പരിശോധനയലാണ് മുക്കം ഹയർസെക്കൻഡറി സ്കൂളിനും സമീപത്തെ വീടിനും അപകടകരമായ രീതിയിൽ വൻതോതിലുള്ള ഖനനം നടത്തി വന്നിരുന്നത്.
സ്കൂൾ കെട്ടിടത്തിന് അപായകരമായ രീതിയിൽ ചെങ്കൽ ഖനനം നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻറെ യോ നഗരസഭയുടെയോ അനുമതി ഇല്ലാതെയാണ്
സ്ക്കൂൾ കോമ്പൗണ്ടിലും പരിസരത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലും ചെങ്കൽ ഖനനം നടത്തിയിരുന്നത്.
ചെങ്കൽ ഖനന പ്രവൃത്തി ഉടൻ നിർത്തി വെക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകിയതായും നഗരസഭയുടെ അനുമതി കൂടാതെ പ്രവൃത്തി നടത്തിയത് പിഴ ഈടാക്കിയതായും നഗരസഭാ സെക്രട്ടറി അറിയിച്ചു. മൈനിങ് ആൻഡ് ആൻഡ് ജിയോളജി
വകുപ്പ് ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ കലക്ടർ എന്നിവർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ടി.അജിത്ത്, ജെ എച്ച് ഐ മാരായ ബീധ ബാലൻ, വിനോദ് കുമാർ ജി.വി, ഓവർസിയർ ബൈജു എന്നിവർ പങ്കെടുത്തു.

