
കാർഷിക നിയമങ്ങളുമായി പ്രതിക്ഷേധിച്ച് കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തു. കർഷക സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽനിന്നും പുറപ്പെടവേയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കർഷക വിരുദ്ധമായ നിയമം പിൻവലിക്കണമെന്നും സമരം പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ പ്രക്ഷോഭമാണെന്നും സമരത്തിന് പിന്തുണ പ്രഖ്യാപചിച്ച് ചന്ദ്രശേഖർ ആസാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കർഷകസമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള എല്ലാ നേതാക്കളുടെയും വീടുകൾക്കും ഓഫീസുകൾക്കും ചുറ്റും പൊലീസിന്‍റെ അപ്രഖ്യാപിത ഉപരോധം നിലനിൽക്കുകയാണ്.

