
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരം. കോൺഗ്രസും ഇടത് സംഘടനകളും അടക്കം 24 രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയാണ് ബന്ദിന് ലഭിച്ചത്
ഡൽഹിയിൽ ആസാദ്പുർ അടക്കം മണ്ഡികൾ അടച്ചിട്ടു. ഒഡിഷയിലും മഹാരാഷ്ട്രയിലും കർഷകർ ട്രെയിൻ തടഞ്ഞു. ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ ഇടത് പാർട്ടികൾ ഉപരോധിച്ചു. ആന്ധ്രയിലെ വിജയവാഡയിലും പാർവ്വതിപുരത്തും കർഷകർ ശക്തിപ്രകടനം നടത്തി. കൊൽക്കത്തയിൽ ഇടത് പാർട്ടികൾ ട്രെയിൻ തടഞ്ഞു. കർണാടകയിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വിധാൻസൗധയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പുതുച്ചേരിയിൽ ബന്ദ് പൂർണമാണ്. ഗുജറാത്തിൽ മൂന്ന് ദേശീയപാതകൾ ബന്ദ് അനുകൂലികൾ ഉപരോധിച്ചു.

