
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലേക്കുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തുടരുന്നു. ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.അതേസമയം, ചിലയിടങ്ങളിൽ യന്ത്രങ്ങൾ പണിമുടക്കിയതോടെ വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത്. മിക്കയിടങ്ങളിലും നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്.

