Trending

താലൂക്ക് വ്യവസായ വാണിജ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള വ്യവസായ വിപണന മേള

താലൂക്ക് വ്യവസായ വാണിജ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള വ്യവസായ വിപണന മേള നവം: 11 മുതൽ 14 വരെ കുന്ദമംഗലത്ത് മൂന്ന് ദിവസങ്ങളിലായി നടക്കും. നവംബർ 11 ന് തുടങ്ങി 14 വരെ നാല് ദിവസങ്ങളിലായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിസരത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 11 ന് രാവിലെ മന്ത്രി എ കെ ശശീന്ദ്രൻ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കും.14 ന് വൈകുന്നേരം നാല് മണിക്ക് എം കെ രാഘവൻ എം പി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയാകും. എംഎൽഎമാരാരായ എം കെ മുനീർ, പി ടി എ റഹിം, തോട്ടത്തിൽ രവീന്ദ്രൻ , ലിറ്റോ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.വിപണനമേളയിൽ പരമ്പരാഗതവും നൂതനവുമായ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണവും ഉണ്ടായിരിക്കും. മേളയോടനുബന്ധിച്ച് ദിവസവും കലാസന്ധ്യ, ഫുഡ് കോർട്ട് എന്നിവയും ആസ്വദിക്കാം. നവം: 11ന് വെള്ളിയാഴ്ച ശിങ്കാരിമേളം, നാടൻ പാട്ടുകൾ 12ശനി ഡാൻസുകൾ, പാട്ടുകൾ, നിശ്ചല ദൃശ്യം 13 ന് ഞായറാഴ്ച ഗാനമേള

സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ഭാഗമായി ഓരോ സംരഭകരുടെയും ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയുമാണ് മേളയുടെ മുഖ്യ ആകർഷണം.വ്യവസായ വകുപ്പിന്റെ കീഴിൽ ആരംഭിച്ച മുഴുവൻ ചെറുകിട വ്യവസായ സംരംഭകരും മേളയുടെ ഭാഗമാകും.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വൈസ്പ്രസിഡണ്ട് മുംതാസ് ഹമീദ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, ഉപജില്ല വ്യവസായ ഓഫിസർ ജെയിൻ സി ജെ ,വ്യവസായ വകുപ്പ് ഓഫീസർ മാരായ വിപിൻദാസ് , നന്ദകുമാർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!