ആക്‌ഷൻ ഹീറോ ബിജു ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി.‘‘ഒന്നു പോ സാറേ’’, ഈ ഒരൊറ്റ ഡയലോഗുകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോൾ ജീവിക്കാനായി ഭാഗ്യക്കുറിയുമായി ജോലിക്കിറങ്ങിയിരിക്കുകയാണ്.ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുതിയ വീട് വയ്ക്കാൻ ജില്ലാ സഹകരണ ബാങ്കിൽനിന്നു മേരി ലോൺ എടുത്തത്. സിനിമ കുറഞ്ഞതോടെ തിരിച്ചടവു മുടങ്ങി. ഇപ്പോൾ ജപ്തി നോട്ടിസുമെത്തി. സിനിമാക്കാരാരും വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ചു സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്‌ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്.
‘‘ഒന്നു പോ സാറേ’’,എന്ന ഒറ്റ ഡയലോഗ്;സിനിമ മോഹത്തിന് അവധി നൽകി ജീവിക്കാൻ ലോട്ടറി വിറ്റ് ആക്‌ഷൻ ഹീറോ ബിജുവിലെ നടി

