National News

ജോഡോയാത്രയിൽ കെജിഎഫിലെ പാട്ട്;കോൺ​ഗ്രസ് ട്വിറ്റർ അക്കൗണ്ടുകള്‍ക്ക് താത്ക്കാലിക വിലക്ക്

ഭാരത് ജോ‍ഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം , കെജിഎഫ് 2 സിനിമയിലെ ​ഗാനം അനുമതിയില്ലാതെ ഉപയോ​ഗിച്ചതിനെ തുടർന്ന് കോൺ​ഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾക്ക് താത്ക്കാലിക വിലക്ക്. ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ താല്‍ക്കാലികമായി ബ്ലോക്കുചെയ്യണമെന്ന് ബെംഗളുരൂ കോടതിയാണ് ഉത്തരവിറക്കിയത്.കെ.ജി.എഫ്.-2 വിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ആര്‍.ടി. മ്യൂസിക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്.കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എം.ആര്‍.ടി. മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു.എന്നാൽ ഇത്തരത്തിലൊരു കോടതി നടപടിയെക്കുറിച്ച് അറിയില്ലെന്നും ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നുമാണ് പാർട്ടി ട്വീറ്റ് ചെയ്തു. ”കോൺ​ഗ്രസ്, ഭാരത് ജോഡോ യാത്ര ഹാൻഡിലുകൾക്കെതിരെ ബം​ഗളൂരു കോടതിയിൽ നിന്നുള്ള ഉത്തരവ് സമൂഹമാധ്യമങ്ങളിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. ഉത്തരവിന്റെ കോപ്പി ഇതുവരെ ലഭിച്ചിട്ടില്ല. നിയമപരമായ പരിഹാരങ്ങൾക്ക് ശ്രമിക്കും.” ട്വീറ്റിൽ പറയുന്നു.

We have read on social media about an adverse order from a Bengaluru court against INC & BJY SM handles.

We were neither made aware of nor present at court proceedings. No copy of the order has been received.

We are pursuing all the legal remedies at our disposal.— Congress (@INCIndia) November 7, 2022

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!