സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇന്ധന-പാചക വാതക – മണ്ണെണ്ണ വില വർദ്ധന വിഷയത്തിൽ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയ്ക്കും കേരളം ഭരിക്കുന്ന സി പി എമ്മിനും ഒരേ സ്വരമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ.
ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കൺവെൻഷൻ കോഴിക്കോട് ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർദ്ധിപ്പിച്ച വില വർദ്ധനവ് പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. സംസ്ഥാനത്തിനു ലഭിക്കുന്ന അധിക വരുമാനത്തിൻ്റെ ഒരംശം കുറയ്ക്കുവാൻ സംസ്ഥാന സർക്കാരും തയ്യാറാകണം. പെട്രോൾ വില അന്താരാഷ്ട്ര മാർക്കറ്റിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് നിശ്ചയിക്കാൻ എണ്ണക്കമ്പനികൾക്ക് യു.പി.എ സർക്കാർ അനുവാദം കൊടുത്തതിനാലാണ് ഇന്ധന-പാചകവാതക – മണ്ണെണ്ണ വില വർദ്ധിക്കുന്നതെന്ന യുക്തിരഹിത വാദം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉപേക്ഷിക്കണമെന്നും ദേവരാജൻ ആവശ്യപ്പെട്ടു.
അഡ്വ:ടി മനോജ് കുമാർ
അദ്ധ്യക്ഷത വഹിച്ചു.കായക്കൽ അഷ്‌റഫ്, ബഷീർ പൂവാട്ട്പറമ്പിൽ,അഡ്വ. ഷാജി പയ്യന്നൂർ, ജഗതി രാജൻ,,ബിനീഷ് സുകുമാരൻ, കെ.സഫിയ, മൊയ്‌തീൻ കുറ്റിക്കാ ട്ടൂർ,ശ്രീജിത്ത് ചെറൂപ്പ, സീനത്ത്, റഹ്മാൻജി, എന്നിവർ സംസാരിച്ചു.മെമ്പർഷിപ്പ് സൂക്ഷ്മ പരിശോധന നടത്താനും, പുതിയ അംഗങ്ങളെ ചേർക്കാനും അതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ പുനസംഘടിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളിൽ നിന്ന് പാർട്ടിയിൽ ചേരാൻ തീരുമാനിച്ച 50 പേർക്ക് കൺവെൻഷനിൽ വച്ച് അംഗത്വം വിതരണം ചെയ്തു.
:കായക്കൽ അഷ്‌റഫ് (സെക്രട്ടറി )അമ്പാടി വിശ്വൻ (അസിസ്റ്റന്റ് സെക്രട്ടറി )ഗണേഷ് കാക്കൂർ (ട്രഷറർ )എന്നിവർ ഭാരവാഹികൾ ആയിട്ടുള്ള 15 അംഗ സെക്രട്ടറിയെറ്റിനെയും 51 അംഗ ജില്ലാ കമ്മിറ്റിയെയും കൺവെൻഷൻ തെരഞ്ഞെടുത്തു.