information News

അറിയിപ്പുകൾ

സൗജന്യ വിവാഹപൂര്‍വ കൗണ്‍സിലിംഗ്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ന്യൂനപക്ഷ വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്കായി നാല് ദിവസത്തെ സൗജന്യ വിവാഹപൂര്‍വ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു. സന്നദ്ധ സംഘടനകള്‍, പള്ളി മഹല്ലുകള്‍, ചര്‍ച്ചുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് കൗസിലിംഗ് പ്രോഗ്രാം നടത്താനുള്ള അനുമതിക്കായി അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ക്ലാസുകള്‍ നടത്താനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കണം. മുപ്പതു പേരില്‍ കുറയാത്ത കൗണ്‍സിലിംഗില്‍ പങ്കെടുക്കാന്‍ തയാറുള്ള വിവാഹപ്രായമായ അവിവാഹിതരായ യുവതീ യുവാക്കളുടെ പട്ടിക അപേക്ഷയോടപ്പം സമര്‍പ്പിക്കണം. കോഴിക്കോട് താലൂക്കിലൂള്ള അപേക്ഷകര്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പലിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ നവംബര്‍ 12നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447881853, 9446643499, 984665930.

കെല്‍ട്രോണില്‍ പുതിയ കോഴ്സുകള്‍

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നു. സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, മെഷ്യന്‍ ലേണിംഗ് യൂസിങ് പൈതണ്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍കിങ് വിത്ത് ഇ- ഗാഡ്ജെറ്റ് ആന്റ് ലാപ്ടോപ്പ്, അനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്സ്, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയവയാണ് നടത്തുക. അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8590605275.

കെല്‍ട്രോണില്‍ ജേണലിസം സീറ്റൊഴിവ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്കുള്ള പുതിയ ബാച്ച് കോഴിക്കോട് സെന്ററില്‍ നവംബര്‍ 10ന് ആരംഭിക്കുന്നു. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ആങ്കറിങ്, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തിയതി നവംബര്‍ 20.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍ : 9544958182, 8137969292.

സൈക്കോളജിസ്റ്റ് തസ്തികയില്‍ ഒഴിവ്

കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ‘അവര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍’ പദ്ധതിയുടെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാരാവണം. പ്രതിമാസം 22,000 രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും റെഗുലര്‍ എം.എം/എംഎസ്‌സി സൈക്കോളജി അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി ജി ഡിപ്ലോമ അല്ലെങ്കില്‍ സൈക്കോളജിയില്‍ എം-ഫില്‍. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 40 വയസ്സ് കവിയരുത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥായത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ,് പൂര്‍ണമായ ബയോഡാറ്റ എന്നിവ സഹിതം നവംബര്‍ 28 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. വിലാസം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്- 673020. ഫോണ്‍ : 0495-2378920.

ഹെവി വാഹനങ്ങള്‍ക്ക് നിരോധനം

നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കുമ്മങ്ങോട്ടുതാഴം – പന്തീര്‍പാടം റോഡില്‍ നാളെ (നവംബര്‍ 10) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഹെവി വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പയിമ്പ്ര നിന്നും കുന്നമംഗലം ഭാഗത്തേക്കും തിരിച്ചുമുളള വലിയ വാഹനങ്ങല്‍ പയിമ്പ്ര – പൊയില്‍ത്താഴം – പണ്ടാരപ്പറമ്പ് റോഡി വഴി പോകണം.

വ്യാവസായിക പ്രദര്‍ശന മേള- സംരംഭകര്‍ രജിസ്റ്റര്‍ ചെയ്യണം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തില്‍ 2021 ഡിസംബറില്‍ നടത്തുന്ന വ്യാവസായിക പ്രദര്‍ശന മേളയില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു വില്പന നടത്താന്‍ താല്പര്യമുള്ള കോഴിക്കോട് ജില്ലയിലെ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ നവംബര്‍ 27നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2765770, 2766563 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

വനിത ഐടിഐയില്‍ സീറ്റൊഴിവ്

കോഴിക്കോട് വനിത ഐടിഐയില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം നേടാന്‍ താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടു പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം. വെബ്സൈറ്റ്: www. womenitikozhikode.kerala.gov, ഫോണ്‍ : 0495 2373976.

ഗ്രാമീണമേഖലയിലെ അസംഘടിതരായഒ.ബി.സി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക / ഉല്പാദന / സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും ആറ് മുതല്‍ 8% വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്സ്. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം.
പദ്ധതി പ്രകാരം ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്വെയര്‍ …

ഭിന്നശേഷി കമ്മീഷണറേറ്റിൽ ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ക്ലാർക്ക് തസ്തികകളിലാണ് നിയമനം.
സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും KSR Part I Rule 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന നവംബർ 30 വൈകിട്ട് 5നകം അപേക്ഷിക്കണം. വിലാസം: കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695010. ഫോൺ: 0471-2720977.

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അറബിക് വിഭാഗത്തിൽ രണ്ട് അതിഥി അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 11ന് രാവിലെ 11 മണിക്ക് നടത്തും. യു.ജി.സി. നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

ഓപ്ഷൻ സമർപ്പിക്കണം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2021-22 വർഷത്തെ ബി.എസ്‌സി.നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ 10 വരെ സമർപ്പിക്കണം. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

എം.ടെക് ഈവനിംഗ് കോഴ്‌സ് സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴിസിൽ 2021-2022 അധ്യയന വർഷത്തെ എം.ടെക് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ബി.ടെക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോൺടക്ട് സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം 10ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക്: 0471-2515508, 9447411568.

അധ്യാപക ഒഴിവ്

സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഇന്റർഫേസ്/എക്‌സ്പീരിയൻസ് ഡിസൈനിൽ അദ്ധ്യാപകരുടെ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം-ഡിഇഎസ് ബിരുദം അല്ലെങ്കിൽ പി ജി ഡിപ്ലോമ ഇൻ ഡിസൈൻ യോഗ്യതയും, അദ്ധ്യാപനത്തിൽ/ഇൻഡസ്ട്രിയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബയോഡാറ്റയും സമർപ്പിക്കണം. അപേക്ഷകൾ 18ന് മൂന്ന് മണിക്കകം പ്രിൻസിപ്പൽ, കെഎസ്‌ഐഡി, ചന്ദനത്തോപ്പ്, കൊല്ലം, 691014 എന്ന വിലാസത്തിൽ ലഭിക്കണം.

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പ്രവേശനം

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളില്‍ രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു. പത്താം തരവും പ്ലസ് ടുവും കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര മനുഷ്യവിഭവ വകുപ്പിനു കീഴിലുള്ള എന്‍ഐഒഎസിന്റെ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ്, ടൈലറിങ്ങ് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് പ്രവേശനം. ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈനായും പ്രായോഗിക പരിശീലനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനത്തിന് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം. ഫോണ്‍: 0495 2370026, 8891370026.

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ : അഭിമുഖം 10 മുതല്‍

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ കാറ്റഗറി നം. 516/2019, മലയാളം മീഡിയം തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ 435 പേര്‍ക്കായുളള ആദ്യഘട്ട അഭിമുഖം നവംബര്‍ 10,11,12,17,18,19,24,25,26 തീയതികളില്‍ രാവിലെ 9.30 മുതല്‍ കോഴിക്കോട് മേഖലാ/ജില്ലാ പി എസ് സി ഓഫീസുകളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുളളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2371971.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!