നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം കനകം കാമിനി കലഹത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പുതിയ വീഡിയോ റിലീസ് ചെയ്തു. . നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം. . ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍
ചിത്രത്തില്‍ നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, മ്യൂസിക്‌യാക്‌സന്‍ ഗാരി പെരേര,നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കല അനീസ് നാടോടി, മേക്കപ്പ് ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂം സ്‌മെല്‍ വി.ജെ, പരസ്യകല ഓള്‍ഡ് മോങ്ക്‌സ്.