Entertainment News

താരത്തെ ചവിട്ടിയാല്‍ 1001 രൂപ;വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി

നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി.ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞു . തേവര്‍ സമുദായത്തെ അപമാനിച്ചതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് തങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അര്‍ജുന്‍ സമ്പത്ത് പറഞ്ഞു.കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണം നടന്നിരുന്നു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.
എന്നാല്‍ അത് വിജയ് സേതുപതിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല, സുഹൃത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം.

ബെംഗളൂരു വിമാനത്താവളത്തിലെ സംഭവത്തിന് മുന്‍പ് വിമാനത്തില്‍ വെച്ച് വിജയ് സേതുപതി തേവര്‍ സമുദായത്തെയും തേവര്‍ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് അര്‍ജുന്‍ സമ്പത്ത് പറയുന്നത്. ഇതാണ് വിമാനത്താവളത്തില്‍ വെച്ചുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ അവകാശപ്പെടുന്നു.

ഹിന്ദു മക്കള്‍ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!