
പന്തീർ പാടത്ത് മോട്ടോർ ബൈക്ക് ബസ്സിലിടിച്ച് യാത്രികൻ മരിച്ചു.പുലർച്ചെ നാല് മണിയോടെയാണ് സംഭവം മലപുറം മഞ്ചേരി സ്വദേശിയാണെന്ന് സംശയിക്കുന്നു.ഇയാളുടെ കയ്യിൽ രേഖകൾ ഒന്നും ഇല്ലാത്തത് കാരണം തിരിച്ചറിയുന്നതിന് വേണ്ടി ശ്രമങ്ങൾ നടന്നു പരികയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലാണു്ള്ളത്. വയനാട് ഭാഗത്ത് നിന്ന് വരുന്ന കെഎസ്ആർടിസി ബസ്സാണ് പന്തീർപാടം ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്.ഗുരുതരമായ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയി ലെക്കിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി. മരിച്ച ആളുടെ അഡ്രസ്സിൽ ബന്ധപ്പെട്ട് വരികയാണ്. അൽപസമയത്തിനുശേഷം മാത്രമെ പൂർണ്ണ വിവരം വ്യക്തമാവുകയുള്ളൂ. സുഹൃത്തിന്റെ വീട്ടിലേക്ക് വന്ന ആളാണ് അപകടത്തിൽപ്പെട്ടതെന്ന് സംശയമുണ്ട് ആർസി ഓണർ പോലീസ് ബന്ധപ്പെട്ടെങ്കിലും ഈ ബൈക്ക് മറ്റാരെങ്കിലും ഉപയോഗിച്ചതാണോ എന്നുകൂടി പോലീസ് പരിശോധിച്ച് വരികയാണ്. അൽപസമയത്തിനകം വിവരങ്ങൾ വ്യക്തമാവും


