
വെള്ളന്നൂർ കൊട്ടാരംബസ് സ്റ്റോപ്പി ന് പിന്നിലെ ഴെിഞ്ഞ പറമ്പിൽ ശീട്ടുകളിക്കുകയായിരുന്ന 16 അംഗ സംഘത്തെയാണ് കുന്ദമംഗലം എസ് ഐ സുരേഷ് ബാബു, മുനീർ സി.പി ഒ, ഡ്രൈവർ സി .പി ഒ സുഖേഷ് സംഘവുമാണ് പിടികൂടിയത്.പോലീസിനെ കണ്ടപാടെ ചിതറി ഓടുകയായിരുന്നു. 4600 രൂപ ഇവരിൽ നിന്ന്പിടികൂടിയിട്ടുണ്ട്.പോലീസ് കേസ്സെടുത്തു. ഓമശ്ശേരി, വെള്ളന്നൂർ, പന്തീരാങ്കാവ് ചൂലൂർ ഭാഗങ്ങളിലുള്ളവരാണ് മിക്കവരും.പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റൈഡിലാണു് സംഘത്തെ കുന്ദമംഗലം പോലീസ് പിടികൂടിയത്..ഇവിടെ വലിയ തുക വെച്ച് ശീട്ടുകളി നടക്കാറുണ്ടെന്ന് നാട്ടുകാർ പോലീസിന് വിവരം നൽകിയിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് ശീട്ട് കളിക്കുന്ന സംഘത്തെ കുറിച്ചും പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. പ്രദേശത്തെ ഒരു വ്യക്തിയാണ് ഇതിന് പിന്നിൽ എന്നാണ് പോലീസിന് ലഭിച്ച വിവരം

