National News

ബൈഡന് ആശംസയുമായി മോദി, ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒന്നിക്കാമെന്നും പ്രധാനമന്ത്രി

വിജയത്തില്‍ ബൈഡന് ആശംസയുമായി മോദി, ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒന്നിക്കാമെന്ന് പ്രധാനമന്ത്രി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും മോദി ട്വീറ്റ് ചെയ്തു.

‘ഗംഭീരമായ വിജയത്തില്‍ അഭിനന്ദനങ്ങള്‍ ജോ ബൈഡന്‍. ഇന്തോ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിര്‍ണായകവും വിലമതിക്കാനാകാത്തതുമായിരുന്നു. ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- മോദി ട്വീറ്റില്‍ വ്യക്തമാക്കി.

വൈസ് പ്രസിഡന്റായി വിജയിച്ച ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. എല്ലാ ഇന്തോ-അമേരിക്കക്കാര്‍ക്കും ഈ വിജയം അഭിമാനമാണെന്ന് മോദി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപുമായി അടുത്ത സൗഹൃദബന്ധം പുലര്‍ത്തിയ മോദി, യുഎസിലെ ഭരണമാറ്റത്തെ സശ്രദ്ധം വീക്ഷിക്കുകയാണ്.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ വോട്ട് ഉറപ്പിക്കാന്‍ ട്രംപ് മോദിയെ അവിടേക്ക് ക്ഷണിച്ച് ഹൗഡി മോദി പരിപാടിയടക്കം സംഘടിപ്പിച്ചിരുന്നു. ഒടുവില്‍ ദയനീയ പരാജയമാണ് ട്രംപിനുണ്ടായത്. പൗരത്വ -കശ്മീര്‍ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വാദങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ വ്യക്തിയാണ് വിജയിച്ച ബൈഡന്‍ എന്നതും ശ്രദ്ധേയമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!