GLOBAL News

ഇസ്രായേൽ സംഘർഷം; പലസ്തീനില്‍ കുടുങ്ങിയ മലയാളി തീർത്ഥാടന സംഘത്തിന് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്ന് റിപ്പോർട്ട്

പലസ്തീനിൽ കുടുങ്ങിയ മലയാളി തീർത്ഥാടക സംഘത്തിന് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്ന് റിപ്പോർട്ട്. കൊച്ചിയില്‍നിന്നുള്ള 45 അംഗ തീര്‍ഥാടക സംഘമാണ് പലസ്തീനിൽ കുടുങ്ങിയത്.

പത്തുദിവസത്തെ തീര്‍ഥാടനത്തിനായി ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍നിന്ന് പുറപ്പെട്ടതാണ് സംഘം. ജോര്‍ദാനിലെ അമ്മാനില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അല്‍ അഖ്‌സ പള്ളി സന്ദര്‍ശിച്ച് ഇവിടെനിന്ന് താബ വഴി ഈജിപ്തിലേക്ക് പോകാൻ എത്തിയതാണ് സംഘം. പലസ്തീനില്‍ ബെത്‌ലഹേമിന് തൊട്ടടുത്തുള്ള പാരഡൈസ് ഹോട്ടലിലാണ് നിലവില്‍ ഇവര്‍ താമസിക്കുന്നത്.

നേരത്തെയുള്ള യാത്രാ പദ്ധതിയനുസരിച്ച് താബ വഴി ഈജിപ്തിലേക്ക് ശനിയാഴ്ചയായിരുന്നു പോകേണ്ടിയിരുന്നത്. ബസില്‍ യാത്രയാരംഭിച്ച് ഏഴുപതുകിലോമീറ്ററോളം പിന്നിട്ടശേഷമാണ് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നത്. ഇതേത്തുടര്‍ന്ന് എല്ലാ വഴികളും അടച്ചപ്പോള്‍ സംഘത്തെ തിരിച്ചയയ്ക്കുകയായിരുന്നു.

കോണ്‍സുലേറ്റിലും അംബാസിഡറേയും മുഖ്യമന്ത്രിയേയും വിവരം അറിയിച്ചിരുന്നു. നിലവില്‍ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. കൊച്ചിയില്‍നിന്ന് ജോര്‍ദാന്‍, ഇസ്രയേല്‍, പലസ്തീന്‍, ഈജിപ്ത് സന്ദര്‍ശനത്തിനായി എറണാകുളത്തെ സി.എം. മൗലവിയുടെ നേതൃത്വത്തിലുള്ള സംഘമാണിത്. ടൂര്‍ ഓപ്പറേറ്ററായ നസീറും സംഘത്തിനൊപ്പമുണ്ട്. ഇതുകൂടാതെ മറ്റൊരു 38 അംഗ തീര്‍ഥാടക സംഘവും ബെത്‌ലഹേമില്‍ കുടുങ്ങിക്കിയതായി വിവരമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!