വിദ്യാര്‍ഥികള്‍ നേടിയ വിജയം അവരുടെ മാത്രം വിജയമല്ലെന്നും പൊതുസമൂഹവും സര്‍ക്കാറും അധ്യാപകരും രക്ഷിതാക്കളും അതില്‍ തുല്യപങ്കാളികളാണെന്നും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന പരിപാടി ‘സാര്‍ത്ഥകം 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിബി ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹരിദാസന്‍ ഈച്ചരോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രതിഭ രവീന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ ഡോ. എം പി വാസു, പിടിഎ പ്രസിഡന്റ് പി കെ നാസര്‍, എസ്എംസി ചെയര്‍പേഴ്‌സണ്‍ മഹേഷ് കോറോത്ത്, എംപിടിഎ ചെയര്‍പേഴ്‌സണ്‍ എ പി സനിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

