Trending

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചു

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും സംവിധായകനുമായ സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചു. സൗബിന് പുറമേ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു മരട് പൊലീസിന്റെ നടപടി. അറസ്റ്റ് ഉണ്ടായാലും സൗബിനെ ജാമ്യത്തിൽ വിട്ടയക്കണം എന്ന കോടതി വ്യവസ്ഥ ഉള്ളതിനാലാണ് സ്റ്റേഷൻ ജാമ്യം നൽകിയത്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ തുടർച്ചയായ രണ്ടാം ദിവസമാണ് സൗബിൻ ഷാഹിറിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. പരാതിക്കാരനായ സിറാജ് വലിയതുറയുടെ പണം മുഴുവൻ തിരികെ നൽകിയിരുന്നതായി സൗബിൻ മൊഴി നൽകി.

പരാതിക്കാരനായ സിറാജ് വലിയതുറയിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാണത്തിനായി വാങ്ങിയ 6 കോടി 50 ലക്ഷം രൂപ ചിത്രം റിലീസായി 2 ആഴ്ചയ്ക്കുള്ളിൽ മടക്കി നൽകിയെന്നാണ് സൗബിന്റെ മൊഴി. രണ്ട് മാസം മുൻപാണ് സിനിമയുടെ മുഴുവൻ ലാഭവും ലഭിച്ചത്. ഇതിനിടയിലാണ് സിറാജ് കേസ് കൊടുത്തത്.

തന്നെ മാധ്യമങ്ങളിൽ വാർത്ത നൽകി ഭീഷണിപ്പെടുത്തി പണം വാങ്ങാനാണ് പരാതിക്കാരൻ ശ്രമിക്കുന്നതെന്നും സൗബിൻ ആരോപിച്ചു. സൗബിന് പുറമേ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ പറവ പ്രൊഡക്ഷൻസിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!