പാരീസ്: ഫ്രാന്‍സ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തില്‍ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത തെളിയുന്നത്. അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ പാടേ തള്ളി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി മൂന്നാമത് ആണ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യപക്ഷ പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഇടതുപക്ഷ പാര്‍ട്ടികള്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതാണ് ഇടത് സഖ്യത്തിന് ഗുണമായത്. ഒരു സഖ്യത്തിനും ഭൂരിപക്ഷമില്ലാത്തത് ഫ്രാന്‍സിനെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷം പാര്‍ലമെന്റില്‍ കൈവശമുള്ള സീറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചെങ്കിലും പ്രതീക്ഷിച്ചതിലും വളരെ കുറവായിരുന്നു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഇടത് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.