സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം ഷാജി്. പിണറായി വിജയന് സംസ്ഥാനത്തെ മാഫിയാ ഡോണാണെന്നും സ്വപ്ന സുരേഷ് എവിടെയാണെന്ന് അറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഫോണ്‍ രേകകള്‍ പരിശോധിച്ചാല്‍ മതിയെന്നും കെ.എം ഷാജി ആരോപിച്ചു.
ആയുധം കടത്തി ശീലമുള്ള മുഖ്യമന്ത്രി ഭരിക്കുന്ന സസ്ഥാനത്ത് സ്വര്‍ണക്കടത്ത് ഒട്ടും അതിശയോക്തിയുള്ള കാര്യമല്ല. ലോകകേരള സഭയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത് കള്ളക്കടത്ത് സംഘമാണ്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് പ്രതികരിക്കാത്തത് ദുരൂഹമാണെന്നും കെ.എം.ഷാജി പറഞ്ഞു. കൊലപാതകവും കള്ളക്കടത്തുമുള്ള മാഫിയ സംഘമാണ് കേരളത്തിലെ സി.പി.എം എന്നും ഷാജി പറഞ്ഞു.

