കോഴിക്കോട് കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുന്നത് നിയന്ത്രിക്കാന്‍ കോര്‍പറേഷന്‍ പൊലീസ് സഹായം തേടി. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും സെന്‍ട്രല്‍മാര്‍ക്കറ്റില്‍ കൂടുതല്‍പേരെത്തുന്നുണ്ട. രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പരിശോധനാഫലം വൈകുന്നതായും പരാതിയുണ്ട്.
പ്രതിദിനം രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സെന്‍്ട്രല്‍ മാര്‍ക്കറ്റില്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോപണമുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വ്യാപാരികളുടെ ലൈസന്‍സ് റദ്ദുചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.