സ്വര്‍ണക്കടത്ത് സിബിഐ ഏറ്റെടുക്കും.ക്രിമിനല്‍ ചുറ്റുപാടുകള്‍ കസ്റ്റംസിന് അന്വേഷിക്കാന്‍ കഴിയാത്തതിനാലാണ് കേസ് സിബിഐ അന്വേഷിക്കുക. സിബിഐ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കഴിഞ്ഞ ദിവസം എന്‍ഐഎയും കേസില്‍ വിവരശേഖരണം നടത്തിയിരുന്നു, സാധാരണഗതിയില്‍ സിബിഐക്ക് ഇടപെടണമെങ്കിലും ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടാവുന്ന സാഹചര്യം വേണം, ഈ കേസിലും സമാന തലത്തില്‍ ഉദ്യോഗസ്ഥ ഇടപെടലുണ്ടോ ഇല്ലയോ എന്ന പ്രാഥമിക വിവരശേഖരത്തിനായാണ് സിബിഐ സംഘം എത്തിയതെന്നാണ് സൂചന.