സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നും അതിനാല്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ കണ്ണടച്ച് പാല് കുടിക്കുന്നു. നാലര വര്‍ഷക്കാലം കൊള്ളയടിക്കുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്നക്ക് സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ട്. കോവളത്തെ എയ്‌േേറാ സ്‌പേസ് കോണ്‍ക്ലേവില്‍ സ്വപ്‌ന സംഘാടകയായിരുന്നു. മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയില്ല എന്ന് പറയാന്‍ എങ്ങനെ കഴിയും. സര്‍ക്കാര്‍ പരിപാടിയില്‍ സ്വപ്‌നയാണ് ആളുകളെ ക്ഷണിച്ചത് എന്നും ചെന്നിത്തല പറഞ്ഞു.
സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയും സര്‍ക്കാറിന്റെയും അറിവോടെയാണ്.