ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും ബൊല്‍സൊനാരോ പറഞ്ഞു.
ബ്രസീലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്‍ഡറിനും കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് വ്യാപനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ബ്രസീല്‍ നിലവില്‍. 1,628, 283 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 65,631 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.