സ്വര്‍ണകടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ സുഹൃത്ത് കസ്റ്റഡിയില്‍. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെയാണ് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. സന്ദീപ് ഒളിവിലാണ്. ഇവര്‍ക്കും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിച്ചു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആര്യനാടുള്ള ഒരു കട ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ആ ദൃശ്യങ്ങളില്‍ കൂടെ സ്വപ്‌നയും ഉണ്ടായിരുന്നു. സന്ദീപ് എന്നായിരുന്നു ആ കടയുടമയുടെ പേര്. സന്ദീപ് സ്വപ്‌നയുടെ അടുത്ത സുഹൃത്താണ്. ഈ സന്ദീപിന്റെ ഭാര്യയെയാണ് കസ്റ്റംസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ക്കും ഈ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി ഇപ്പോള്‍ ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കള്ളക്കടത്തുവഴി ലഭിച്ച പണം ഉപയോഗിച്ച് തുടങ്ങിയതാണ് ഈ സ്ഥാപനമെന്നാണ് വിലയിരുത്തല്‍. സന്ദീപ് ഒളിവില്‍ പോയിരിക്കുകയാണ്.

