വൺ റാങ്ക്, വൺ പെൻഷൻ പദ്ധതിയിലെ കണക്ക് കൂട്ടൽ സുതാര്യമല്ലെന്ന പരാതിയുമായി വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍. പെന്‍ഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ സര്‍വ്വീസ് കാലം പോലും പരിഗണിച്ചില്ലെന്നാണ് രൂക്ഷമാകുന്ന ആരോപണം. 2015- 16 കാലഘട്ടത്തിലെ പെന്‍ഷന്‍ കണക്കുകള്‍ ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നാണ് ആരോപണം.
കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍ അക്കൌണ്ട്സും പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍ അക്കൌണ്ട്സും വിരമിച്ച സൈനികരുടെ ക്ഷേമസമിതിയും ചേര്‍ന്നാണ് പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. രാജ്യവ്യാപകമായി വിരമിച്ച സൈനികര്‍ ഓഫീസര്‍ റാങ്കിലുള്ളവര്‍ പദ്ധതി വിഹിതം തട്ടുന്നതായി ആരോപിച്ച് പ്രതിഷേധിച്ചിരുന്നു. 23000കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. ഇതില്‍ 85 ശതമാനവും ഓഫീസര്‍ റാങ്കിലുള്ളവര്‍ കൈക്കലാക്കുന്നതായാണ് രൂക്ഷമായി ഉയരുന്ന ആരോപണം. ബാക്കിയുള്ള തുക സിപായി, ഹവീല്‍ദാര്‍ തുടങ്ങിയവരും സ്വന്തമാക്കുന്നുവെന്നും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന പദ്ധതി വിഹിതത്തേക്കുറിച്ചാണ് വ്യാപകമാവുന്ന ആരോപണം.