ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ ലഹരിമരുന്ന് റെയ്ഡ് നടത്തിയത് വ്യാജ പരാതിയെ തുടർന്നാണെന്ന് ബി ഉണ്ണി കൃഷ്ണൻ. രണ്ടു ദിവസം മുൻപ് ജോലി കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ നജിം സ്പോട്ട് എഡിറ്ററെ വിളിപ്പിച്ച. ഹോട്ടലിൽ എത്തിയപ്പോൾ ചിലർ നജീം കോയയുടെ റൂം അന്വേഷിക്കുന്നതാണ് കണ്ടത് ഉണ്ണി കൃഷ്ണൻ പറഞ്ഞു. .
‘നജീമിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയിൽ നിന്നും ഇറക്കിവിട്ടു. രണ്ടു മണിക്കൂറോളം റെയ്ഡ് നടന്നു. എന്നിട്ടും അവർ ഉദ്ദേശിച്ച ഒന്നും ലഭിച്ചില്ല . തന്നെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കാം എന്ന് പറയാൻ പോലും നജിം തയാറായി. ലഹരി ഉപയോഗിക്കാത്ത ഒരാളെ മാത്രം എന്തുകൊണ്ട് പരിശോധന നടത്തി? ഏതോ പരാതിയുടെ പേരിലാണ് റെയ്ഡ് നടന്നത്. മാനസികമായി തകർന്ന നജിം പിറ്റേദിവസംഎന്നെ വിളിച്ചു സംസാരിക്കുകയായിരുന്നു. ഒരു ഇൻഫർമേഷന്റെ പേരിലാണ് തങ്ങൾ വന്നത് എന്ന് മാത്രമായിരുന്നു അവർ നൽകിയ വിശദീകരണം. ഇതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണ്,- ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. നജിം കോയയും പങ്കെടുത്ത പത്രസമ്മേളനത്തിലാണ് ഉണ്ണികൃഷ്ണൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഉണ്ണികൃഷ്ണൻ, ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി അറിയിച്ചു. സംഭവം എക്സെെസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയാതായി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. രണ്ടര മണിക്കൂറോളം റെയ്ഡ് നടന്നു. റൈറ്റേഴ്‌സ് യൂണിയൻ പുതിയ ഓഫീസിൽ വച്ചായിരുന്നു പത്രസമ്മേളനം.
ലഹരിയെ കുറിച്ച് വെള്ളിപ്പെടുത്തൽ നടത്തിയ ടിനി ടോമിനെ എന്തുകൊണ്ട് ഏജൻസികൾ ചോദ്യം ചെയ്തില്ല. ഗുരുതര വെളിപ്പെടുത്തലാണ് നടത്തിയത്. എക്‌സൈസിന്റെ ബ്രാൻഡ് അംബാസിഡർ ആണ് ടിനി. എന്നിട്ട് എന്താണ് ചോദ്യം ചെയ്തത്. ഷൂട്ടിങ് സെറ്റുകളിൽ അടക്കം ലഹരി ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ നിർമാതാവിനടക്കം പരാതി നൽകാം. പക്ഷെ തൂത്തുപെറുക്കിയുള്ള പരിശോധന ആവശ്യമില്ല. ഫെഫ്ക അതിനെ പൂർണമായും എതിർക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.