വിക്രം സിനിമയുടെ വിജയത്തിന്റെ സന്തോഷത്തില്‍ നടന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് കമല്‍ ഹാസന്‍.കമല്‍ഹാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സൂര്യയാണ് ഇക്കാര്യം അറിയിച്ചത്. ‘ഈ നിമിഷം ജീവിതത്തെ മനോഹരമാക്കുന്നു! നിങ്ങള്‍ക്ക് നന്ദി അണ്ണാ’ എന്ന് ചിത്രങ്ങള്‍ക്കൊപ്പം സൂര്യ കുറിച്ചത്.
A moment like this makes life beautiful! Thank you Anna for your #Rolex! @ikamalhaasan pic.twitter.com/uAfAM8bVkM
— Suriya Sivakumar (@Suriya_offl) June 8, 2022
സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാവുകയാണ്. വിക്രമില്‍ റോളക്‌സ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. അവസാന മൂന്ന് മിനിറ്റില്‍ മാത്രമാണ് സൂര്യ ചിത്രത്തിലുള്ളതെങ്കിലും മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്.വിക്രമിന്റെ തുടര്‍ ഭാഗങ്ങളില്‍ സൂര്യക്ക് മുഴുനീള കഥാപാത്രം ആയിരുക്കുമെന്നും കമല്‍ഹാസന്‍ ചിത്രത്തിന്റെ വിജയത്തിന് നന്ദി അറിയിച്ചു കൊണ്ടുള്ള വീഡിയോയില്‍ സ്ഥിരീകരിച്ചിരുന്നു. നേരത്തെ ചിത്രം സംവിധാനം ചെയ്ത ലോകേഷിന് ആഡംബര കാര്‍ കമല്‍ഹാസന്‍ സമ്മാനിച്ചിരുന്നു. സഹ സംവിധായകര്‍ക്ക് ബൈക്ക് സമ്മാനമായി നല്‍കിയതും വാര്‍ത്തയായിരുന്നു.ജൂണ്‍ 3നാണ് കമല്‍ ഹാസന്റെ വിക്രം തിയേറ്ററിലെത്തിയത്. അഞ്ചാം ദിവസം കഴിയുമ്പോള്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിട്ടുണ്ട്. വിക്രമില്‍ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.