ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പിനെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ അവഗണിച്ചുവെന്ന് ഷൈൻ ടോം ചാക്കോ.കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന എന്താണെന്ന് സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചപ്പോള്‍ മനസിലായി കാണുമല്ലോ എന്ന് ഷൈൻ ദുൽഖറിന് എഴുതിയ കത്തിൽ ചോദിക്കുന്നു.
ഷൈന്‍ ടോം ചാക്കോയുടെ കുറിപ്പ്:
എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്,
ഞാന്‍ നിറഞ്ഞ മനസോടെയാണ് ഈ സിനിമ ചെയ്തത്. ഞാന്‍ അത് തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. അഹാനയും ധ്രുവനും എല്ലാം മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. പിന്നെ രതീഷിന്റെ ഗംഭീര എഴുത്തും.കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന നിനക്ക് അറിയാമല്ലോ, ചലച്ചിത്ര പുരസ്‌കാര ജൂറി നമ്മുടെ കുറിപ്പിനെ ഒഴിവാക്കിയത് പോലെ. എന്റെ സുഹൃത്തെ, ഒരു മറുപടിക്കായി കാത്തിരിക്കുന്നു.
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രമാണ് അടി. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
2021 ജനുവരിയിലാണ് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന അടിയുടെ ചിത്രീകരണം പൂര്‍ത്തിയാത്. പ്രശോഭ് വിജയനാണ് സംവിധായകന്‍.