ജമ്മുകശ്മീരിലെ ഷോപിയാനില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. 48 മണിക്കൂറിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന ഇതോടെ ഒമ്പത് ഭീകരവാദികളെ വധിച്ചു. ഷോപിയാനിലെ പിഞ്ചോര ഏരിയയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലപ്പെട്ട ഭീകരവാദികളെ തിരച്ചറിഞ്ഞിട്ടില്ല. അതേസമയം മേഖലയില്‍ ആകെ അഞ്ച് തീവ്രവാദികള്‍ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. അതിനാല്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ജമ്മുകാശ്മീരില്‍ സുരക്ഷ സേന നാല് ഭീകരവാധികളെ വധിച്ചു

