കുന്ദമംഗലം; കുന്ദമംഗലം മാക്കൂട്ടം ചാരിറ്റബിള്‍ ആന്റ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനം ഓണ്‍ലൈന്‍ വഴി ആരംഭിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഇ.പി ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജര്‍ എം. സിബഗത്തുള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഷെരീഫ സ്വാഗതം പറഞ്ഞു. മഹല്ല് സെക്രട്ടറി സി. അബ്ദുറഹ്മാന്‍, ഐഡിയല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.കെ സുബൈര്‍, മാക്കൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി കെ.കെ അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ ഓണ്‍ലൈനിലൂടെ കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ കൈമാറി. സ്‌കൂളില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസും ആരംഭിച്ചു.
ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനം ഓണ്‍ലൈന്‍ വഴി ആരംഭിച്ചു

