News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം ലഭിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ ഐ.എം.സി.എച്ചില്‍ പ്രവേശിപ്പിച്ചത്. ഫലം നെഗറ്റീവ് ആയതിനെതുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന വകുപ്പുമേധാവികളുടെ അവലോകനത്തിനുശേഷം രോഗിയെ ആദ്യം സ്റ്റപ്പ് ഡൗണ്‍ ഐ.സി.യു.വിലേക്കും തുടര്‍ന്ന് വെള്ളിയാഴ്ച വാര്‍ഡിലേക്കും മാറ്റിയതായി ഐ.എം.സി.എച്ച്. സൂപ്രണ്ട് അറിയിച്ചു. നിപ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് പുണെയിലെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയയ്‌ക്കേണ്ടതില്ലെന്ന് ലാബ് അധികൃതര്‍ അറിയിച്ചതായും സൂപ്രണ്ട് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local News

വായനാ വാരാചരണം തുടങ്ങി

കരുവൻപോയിൽ : കരുവൻ പൊയിൽ ഗവ: ഹയർ സെകൻഡറി സ്കൂളിൽ നടന്ന വായന വാരാചരണ പരിപാടി പ്രമുഖ എഴുത്തുകാരൻ എ.കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.എൻ.ജി.സി. കോഡിനേറ്റർ
error: Protected Content !!