ഇന്‍സ്റ്റഗ്രാമില്‍ നടി ഭാമ പങ്കുവെച്ച ഒരു വീഡിയോയും കുറിപ്പുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും’, മകള്‍ ഗൗരിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് ഭാമ കുറിച്ചു.
അതേസമയം, ഭാമയും ഭര്‍ത്താവ് അരുണും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തകളോട് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.