National News

കര്‍ണാടകയെകുറിച്ചുള്ള പരാമര്‍ശം: സോണിയ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി ബിജെപി

ന്യൂഡല്‍ഹി : മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ സംസ്ഥാനത്തിന്റെ പരമാധികാരത്തെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് ബിജെപി നേതാക്കള്‍ പരാതി നല്‍കിയത്.

‘പരമാധികാരം’ എന്ന വാക്ക് ബോധപൂര്‍വം ഉപയോഗിച്ചതാണെന്നും ഇത് അവരുടെ അജണ്ട”യാണെന്നും പ്രതിനിധി സംഘത്തെ നയിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ ഗൗരവത്തോടെയാണ് കേട്ടത്, ” ഭൂപേന്ദര്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് തങ്ങളുടെ പരസ്യങ്ങളിലെ ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് തെളിവൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ വിവിധ ജോലികള്‍ക്കായി കൈക്കൂലിക്ക് ‘നിരക്ക്’ നിശ്ചയിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പരസ്യത്തിനെതിരെ ബിജെപി കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!