National News

കൊവിഡിനെ തുരത്താന്‍ ഗോമൂത്രം സൂപ്പറെന്ന് യു.പി ബി.ജെ.പി എം.എല്‍.എ

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ രോ​ഗമുക്തിക്ക് ​ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്.പശുമൂത്രം കുടിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്ന വീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നാണ് ഇയാള്‍ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

പല്ല് തേച്ച ശേഷം പശുമൂത്രമോ പശുമൂത്രത്തിന്റെ എസന്‍സോ തണുത്ത വെള്ളത്തില്‍ കലക്കി കുടിക്കണമെന്ന് ഇയാള്‍ പറയുന്നു.

പശു മൂത്രം കുടിച്ച ശേഷം അരമണിക്കൂറോളം ഒന്നും കഴിക്കരുതെന്നും എം.എല്‍.എ പറഞ്ഞു.
പല രോഗങ്ങള്‍ക്കുമെതിരെ പശുമൂത്രം ‘ സൂപ്പര്‍ പവര്‍’ നല്‍കുമെന്നും ശാസ്ത്രീയമായ ഒരു തെളിവും മുന്നോട്ട് വെക്കാതെ സുരേന്ദ്രര്‍ സിംഗ് പറയുന്നു.രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സമയത്താണ് ബി.ജെ.പി നേതാവിന്റെ ഇത്തരത്തിലുള്ള വാദം. സുരേന്ദ്ര സിംഗിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.
ഇതിന് മുന്‍പും ബി.ജെ.പി നേതാക്കല്‍ ഇത്തരത്തിലുള്ള അശാസ്ത്രീയ വാദങ്ങളുമായി രംഗത്തുവന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!