രാജ്യത്ത് അതി തീവ്ര കോവിഡ് വ്യാപനം.24 മണിക്കൂറിനിടെ നാലു ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 4,01,078 പുതിയ കേസുകളും 4187 മരണവും സ്ഥിരീകരിച്ചു.
ഇന്നലെ 3,18,609 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,18,92,676 പേര്‍ക്ക്. ഇതില്‍ 1,79,30,960 പേര്‍ രോഗമുക്തരായി. 2,38,270 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 16,73,46,544 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെ 54,022 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 37,386 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി.
സംസ്ഥാനത്തെ ആകെ കേസുകള്‍ 49,96,758. ഇതുവരെയായി 42,65,326 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 74,413. നിലവില്‍ സംസ്ഥാനത്ത് 6,54,788 പേരാണ് ചികിത്സയിലുള്ളത്.
കര്‍ണാടകയിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നലെ 48,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 592 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 28,076 പേര്‍ക്കും തമിഴ്‌നാട്ടില്‍ 26,465 പേര്‍ക്കും രോഗം ബാധിച്ചു.