Local News

കനത്ത മഴ;കുന്ദമംഗലത്ത് ബസ്റ്റാന്റിലെ നിരവധി കടകളിൽ വെള്ളം കയറി ,നാശനഷ്ടം

കനത്ത മഴയിൽ കുന്ദമംഗലത്ത് നാശനഷ്ടം.പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി.പഴയ സ്റ്റാൻ്റിലെ അഞ്ചോളം കടകളിലും,പുതിയ സ്റ്റാൻഡിലെ നിരവധി കടകളിലുമാണ് വെള്ളം കയറിയത്.ഡ്രൈനേജ് ബ്ലോക്ക് ആയതാണ് വെള്ളം കടകളിലേക്ക് കയറാൻ കാരണം.മൊബൈൽ ഷോപ്പ് , ബേക്കറി, കൂൾബാർ, ബുക്ക്സ്റ്റാൾ, ഫാൻസി, നീതി സ്റ്റോർ, എന്നിവിടങ്ങളിലാണ് മാലിന്യങ്ങൾ നിറഞ്ഞ വെള്ളം കയറിയത്.നിരവധി കടകൾക്കാണ് നാശനഷ്ടമുണ്ടായത് .വെള്ളം കയറിയ ഭാഗങ്ങളിൽ മോട്ടർ ഉപയോഗിച്ച് വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്.ബസ് സ്റ്റാന്റിന് പിൻഭാഗത്ത് പുതുതായി ട്രൈനേജ് നിർമിക്കുകയും വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വെള്ളം അതുവഴി വലിയ ഡ്രൈനേജിലേക്ക് കടത്തിവിടുകായും ചെയ്യുകയാണെങ്കിൽ ഇത്തരത്തിൽ കടകളിലേക്കും മറ്റും വെള്ളം കയറുന്നത് ഒരു പരിധിവരെ കുറയ്ക്കാനാകും.പഴയ ബസ്റ്റാന്റിന് നടുവിലെ കംഫർട്ട് സ്റ്റേഷൻ റോഡ് പൂർണമായും വെള്ളത്തിലാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!