ലോക്സഭ സെഷനിടെ എന്‍സിപി എം.പി സുപ്രിയ സുലേയുമായി ശശി തരൂർ എം പി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രസംഗിക്കുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന ശശി തരൂര്‍ മുന്നോട്ടാഞ്ഞ് മുന്‍ സീറ്റിലെ സുപ്രിയ സുലേയുമായി സംസാരിക്കുന്നത്.അല്ലു അര്‍ജുന്‍ സിനിമയിലെ ‘ശ്രീവള്ളി’ തുടങ്ങി നിരവധി സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ ട്രോളുകളായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി തന്നെ രംഗത്തെത്തി.
ഫാറൂഖ് അബ്ദുള്ള ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അടുത്തതായി സംസാരിക്കേണ്ട സുപ്രിയ സുലെ എം പി ചില നയപരമായ കാര്യത്തിലെ സംശയം തിരക്കിയതാണ്. ഫാറുഖ് സാഹിബിന്‍റെ പ്രസംഗത്തെ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ബഞ്ചിൽ താടിവച്ച് ചാഞ്ഞിരുന്ന് സുപ്രിയ പറഞ്ഞത് കേട്ടത്. അതിന്‍റെ വീഡിയോ ആണ് കുശലാന്വേഷണം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നവർ ആസ്വദിച്ചോളു എന്നും അത് ഞങ്ങളുടെ ചിലവിൽ വേണ്ടെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
It was a great speech by Farooq Abdullah. Must listen for everyone. @ShashiTharoor pic.twitter.com/STQe0yulxG
— Farrago Abdullah Parody (@abdullah_0mar) April 6, 2022